ഏറ്റവും പ്രായം കുറഞ്ഞ ബുക്കർ ജേതാവ്, ഒപ്പം ഒരു കറവക്കാരിയും

ലണ്ടൻ : 2020ലെ അന്താരാഷ്‌ട്ര ബുക്കർ പുരസ്‌കാരം ‌ഡച്ച്‌ എഴുത്തുകാരി മരീക്ക ലൂകാസ്‌ റീൻവെൽഡിന്‌‌. “ദി ഡിസ്‌കംഫർട്ട്‌ ഓഫ്‌ ഈവനിങ്’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത നോവലാണ്‌ ഇരുപത്തൊൻപതുകാരിയായ മരീക്കയെ പുരസ്‌കാരത്തിനർഹയാക്കിയത്‌. ഈ പുരസ്‌കാരം‌ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് മരീക്ക റീൻവെൽഡ് .


50,000 പൗണ്ടാണ് സമ്മാനത്തുക. ഡച്ച് ഭാഷയിൽ രചിച്ച നോവൽ ഇംഗ്ലീഷിലാക്കിയത് മിഷേൽ ഹച്ചിങ്സാണ്. പുരസ്കാരത്തുക എഴുത്തുകാരിയ്ക്കും വിവർത്തകയ്ക്കും തുല്യമായി നൽകും .

പത്താം വയസ്സു മുതൽ പശു ഫാമിലെ ജോലികളിലേർപ്പെട്ട റീൻവെൽഡ് നോവലിൽ പറയുന്നത് യഥാർത്ഥത്തിൽ കയ്പേറിയ സ്വന്തം ജീവിതകഥ തന്നെയാണ്. ആൺ പെൺ സ്വത്വങ്ങൾക്കപ്പുറത്ത് സ്വയം പ്രതിഷ്ഠിച്ച റീൻ വെൽഡ് കവിതകൾ മാത്രമാണ് ഇതിനു മൻപ് എഴുതിയിരുന്നത്. പക്ഷേ ആദ്യ നോവൽ തന്നെ ബുക്കർ സമ്മാനം നേടുകയും ചെയ്തു.


കാലിത്തൊഴുത്തിൽ വളരുന്ന ജോ എന്ന പത്തുവയസ്സുകാരിയുടെ കഥയായിരുന്നു ഡച്ച് ഭാഷയിൽ എഴുതിയ നോവലിൽ. സഹോദരൻ ഐസ്സ്‌കേറ്റിങ്ങിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കുടുംബത്തിലുണ്ടാകുന്ന അന്തഛിദ്രങ്ങളാണ് ഇതിവൃത്തം. മൃഗങ്ങളെ പോലും ലൈംഗീകമായി ദുരുപയോഗം ചെയ്യുന്ന മനുഷ്യർ. സഹോദരങ്ങളെ ലൈംഗിക അടിമകളാക്കുന്നവർ. നോവൽ ഇതെല്ലാം നഗ്നമായി അവതരിപ്പിക്കുന്നു.
30 ഭാഷയിൽനിന്നായി 124 പുസ്തകങ്ങളാണ്‌ ഈവർഷം പുരസ്‌കാര പട്ടികയിലുണ്ടായിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →