ദുബായ്: ഐ പി എൽ മൽസരങ്ങൾക്കായി ദുബായിൽ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു താരത്തിനും 12 സപ്പോര്‍ട്ട് സ്റ്റാഫുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കൊവിഡ് ഫലം പോസിറ്റീവായ കളിക്കാരൻ ഫാസ്റ്റ് ബൗളറായ ഒരു ഇന്ത്യന്‍ താരമാണെന്നാണ് സൂചന. എന്നാല്‍ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കൊവിഡ് സ്ഥിരീകരിച്ച 13 പേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് റിപ്പോർടുകൾ പറയുന്നത്. ഇവരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.
ദുബായിലെത്തിയ ശേഷം സിഎസ്‌കെ ടീം ആറു ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയെങ്കിലും പരിശീലനം ഇനിയും ആരംഭിച്ചിട്ടില്ല.
ചെന്നൈ സൂപ്പർ കിംഗ്സ് സംഘത്തിന് കൊവിഡ് പിടിപെട്ടത് ടൂര്‍ണമെന്റിനെയാകെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. പുറപ്പെടുന്നതിനു മുമ്ബ് സിഎസ്‌കെ ടീം അഞ്ചു ദിവസം ചെന്നൈയില്‍ പരിശീലന ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഇവിടെ വച്ചാവാം വൈറസ് ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.