സ്വര്‍ണക്കടത്ത്, മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഇന്നലെ ഹാജരാകാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ ഭര്‍ത്താവിനായി ഫഌറ്റ് ബുക്ക് ചെയ്തത് അരുണ്‍ ബാലചന്ദ്രനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാണെന്ന് എം. ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് ഫഌറ്റ് ബുക്ക് ചെയ്തതെന്നും അരുണ്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അരുണ്‍ ബാലചന്ദ്രന്റെ മൊഴി എടുക്കാന്‍ തീരുമാനിച്ചത്. അടുത്ത കുടുംബാംഗങ്ങള്‍ക്ക് അസുഖമാണ് അതുകൊണ്ട് ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ല എന്നറിയിച്ചാണ് അരുണ്‍ ബാലചന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോയുടെ മൊഴിയെടുക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →