ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി ഉപനേതാവായി ഗൗരവ് ഗൊഗോയ്, വിപ്പ് ആയി രവനീത് സിങ് ബിട്ടു എന്നിവരെ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. സഭയില്‍ പാര്‍ട്ടിയുടെ പ്രകടനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള നിയമനങ്ങള്‍. നിലവില്‍ ഉപനേതാവിനെ നിയമിച്ചിരുന്നില്ല. മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനാണ് ഗൗരവ് ഗൊഗോയ്. പഞ്ചാബില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ബിട്ടു.
ഗൗരവ് ഗൊഗോയ് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി ഉപനേതാവ്
