ട്വൻറി 20 ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടവുമായി ഡ്വെയിൻ ബ്രാവോ

പോർട് ഓഫ് സ്പെയിൻ: ട്വന്റി 20 ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടവുമായി വെസ്റ്റ് ഇൻറീസ് ഓൾറൗണ്ടർ ഡ്വെയിന്‍ ബ്രാവോ. കരീബിയൻ പ്രീമിയർ ലീഗിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് താരമായ ബ്രാവോ സെന്റ് ലൂസിയ സൗക്ക്സിനെതിരായ മത്സരത്തിലാണ് റെക്കോർഡ് നേട്ടം സ്വന്താമാക്കിയത്. സെന്റ് ലൂസിയ ഓപ്പണര്‍ റക്കിം കോണ്‍വാളിനെ (18) മൂണ്‍റോയുടെ കൈയില്‍ എത്തിച്ചാണ് ബ്രാവോ ട്വന്റി-20യില്‍ 500 വിക്കറ്റ് തികച്ചത്. 459മത്തെ മത്സരത്തിലാണ് ബ്രാവോയുടെ അവിസ്മരണീയ നേട്ടം. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരമാണ് ബ്രാവോ.

ഡ്വെയിന്‍ ബ്രാവോയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റ് നേടിയ താരം ലസിത് മലിംഗയാണ്. 390 വിക്കറ്റാണ് മലിംഗയുടെ പേരിൽ ഉള്ളത്. സുനില്‍ നരൈന്‍ 383 വിക്കറ്റും ഇമ്രാന്‍ താഹിര്‍ 374 വിക്കറ്റും സൊഹൈല്‍ തന്‍വീര്‍ 356 വിക്കറ്റും നേടിയപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍ 354 വിക്കറ്റ് നേടിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →