കറുകച്ചാലില്‍ സാമൂഹ്യവിരുദ്ധശല്ല്യം രൂക്ഷമാവുന്നു

കറുകച്ചാല്‍: കറുകച്ചാലില്‍ സാമൂഹ്യവിരുദ്ധശല്ല്യം വീണ്ടും രൂക്ഷമാകുന്നു. അണിയറപ്പടി ജംഗ്‌ഷനില്‍ സ്ഥാപിച്ചിരുന്ന എസ്‌.എന്‍.ഡി.പി യോഗം പുതുപ്പളളിപ്പടവ്‌ ശാഖയുടെ കൊടിമരവും നെയിം ബോര്‍ഡും ചിറക്കല്‍ സെന്‍റ്‌ പീറ്റേഴ്‌സ്‌ സി.എസ്.‌ഐ പളളിയുടെ ബോര്‍ഡും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. 2020 ഓഗസ്‌റ്റ്‌ 25 ചൊവ്വാഴ്‌ച രാത്രി ഒന്‍പതരയോടെയാണ്‌ സംഭവം.

കൊടിമരവും ബോര്‍ഡുകളും തകര്‍ന്നുകിടക്കുന്നത്‌ ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ശാഖാഭാരവാഹികളേയും, പളളി ഭാരവാഹികളേയും വിവരമറിയിച്ചു. ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അന്വേഷണത്തില്‍ അലംഭാവം കാട്ടിയാല്‍ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. രണ്ടുമാസം മുമ്പ്‌ നെടുംകുന്നം ഫെറോനാ പളളിയുടെ കുരിശുംതൊട്ടിയിലെ രൂപക്കൂട്‌ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല.

എസ്‌എന്‍ഡിപിയോഗം ചങ്ങനാശേരി യൂണിയന്‍ പ്രസിഡന്‍റ്‌ ഗിരീഷ്‌ കോനാട്ട്‌, സെക്രട്ടറി സുരേഷ്‌ പരമേശ്വരന്‍, യോഗം ബോര്‍ഡ്‌ മെമ്പര്‍ സജീവ്‌ പൂവത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ ശാഖാ സെക്രട്ടറി ടി ആര്‍ അജി, ബ്ലോക്ക്‌ മെമ്പര്‍ രാജേഷ്‌ കൈടാച്ചിറ, വാര്‍ഡ ‌മെമ്പര്‍ ലത ഉണ്ണിക്കൃഷ്‌ണന്‍, എസ്‌ടിയുസി പ്രസിഡന്‍റ്‌ ഇ.കെ. ഷാജി, പളളിക്കമ്മറ്റിക്കാരായ ജോര്‍ജ്‌ ചിറക്കല്‍, ലിജുജോണ്‍, എസ്‌ടിയുസി സെക്രട്ടറി ടി.ആര്‍. ഉണ്ണികൃഷ്‌ണന്‍ യൂത്ത്‌ മൂവ്‌മെന്‍റ്‌ പ്രവര്‍ത്തകര്‍, ശാഖാ കമ്മറ്റിമെമ്പര്‍മാര്‍, കുടുംബയൂണിറ്റ്‌ ഭാരവാഹികള്‍, സിജി സുകുമാരന്‍, പിആര്‍ രൂപേഷ്‌, ശ്യാം മോഹന്‍, അനില്‍ മോഹന്‍, സിനോജ്‌, രതീഷ്‌ കൃഷ്‌ണന്‍, പിഎസ്‌ ദിനൂപ്‌, ശരത്‌ മോഹന്‍, അനൂപ്‌, രാഹുല്‍, അനീഷ്‌ മോഹന്‍, ജിത്തു തുടങ്ങിയര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →