മുക്കം നഗരസഭാ കൗണ്‍സിലറുടെ ഒന്നരവയസുകാരന്‍ മകന്‌ കോവിഡ്‌

മുക്കം: മുക്കം നഗരസഭയില്‍ ഒന്നരവയസുകാരന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌ ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മുക്കം നഗരസഭാ കൗണ്‍സിലറുടെ മകനാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇവരുടെ ഭര്‍ത്താവിനും രോഗം ബാധിച്ചി രുന്നു.

മുക്കം നഗരസഭയില്‍ ഉറവിടമറിയാത്ത കോവിഡ്‌ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ കോവിഡ്‌ പരിശോധന നടന്നുവരികയാണ്‌. മണാശേരി ഗവ. യൂപി സ്‌കൂളില്‍ നടത്തിയ ശ്രവപരിശോധനാ ക്യാമ്പില്‍ 100 പേരുടെ ശ്രവം ശേഖരിച്ചിരുന്നു. ഇതിനിടെയാണ്‌ ഒന്നരവയസുകാരന്‌ കോവിഡ്‌ പോസിറ്റീവായത്‌.

കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിനടുത്ത്‌ ലോഡ്‌ജില്‍ താമസിക്കുന്ന ചിലര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചതോടെ അവിടെ താമസിക്കുന്ന മുഴുവന്‍ ആളുകളും കോവിഡ്‌ പരിശോധനക്ക്‌ വിധേയരാകണമെന്ന്‌ ‌ നഗരസഭാ സെക്രട്ടറി അറിയിച്ചിരുന്നു. കോളേജിലെ രണ്ട്‌ ഡോക്ടര്‍ മാരടക്കം 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →