റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22

August 26, 2020 - 2:50 pm

ആലപ്പുഴ :ആലപുഴ മെഡിക്കല്‍ കോളേജിലെ 9 പേര്‍ക്ക് ഇന്നലെ (25.08.2020) കോവിഡ് സ്ഥിരീകരിച്ചു. പിജി ഡോക്ടര്‍മാര്‍-2, നഴ്‌സുമാര്‍-3, ഡയാലിസിസ് ടെക്‌നീഷ്യന്മാര്‍ -4 എന്നിങ്ങനെയാണ് ഇന്നലെ കോവിഡ് പോസിറ്റാവയത്. ഇതോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി.

ഡയാലിസിസ് യൂണിറ്റിലെത്തിയ ഒരു രോഗി, തീവ്ര പരിചരണ വിഭാഗത്തിലെത്തിയ രോഗി എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുളള സമ്പര്‍ക്കമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പകരാനിടയായത്. ഇവര്‍ നിരീക്ഷണത്തിലിരിക്കെ ഇന്നലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നാേണാ വരുന്നതെന്നും , രോഗ ലക്ഷണമുണ്ടോയെന്നും പരിശോധിക്കണമെന്നും ഉണ്ടെങ്കില്‍ ഇവരെ കോവിഡ് ഓപിയില്‍ പരിശോധനക്കായി നിര്‍ദ്ദേശിക്കണമെന്നുമുളള സൂപ്രണ്ടിന്‍റെ ഉത്തരവ് ഡോക്ടര്‍മാര്‍ പാലിക്കാത്തതാണ് രോഗം പകരാന്‍ കാരണമെന്ന് മറ്റു ജീവനക്കാര്‍ ആരോപിക്കുന്നു. ആവശ്യത്തിന് പിപിഇ കിറ്റുകളോ എന്‍ 95 മാസ്‌ക്കുകളോ ലഭിക്കുന്നില്ലെന്നുളള പരാതിയും ജീവനക്കാര്‍ക്കുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *