മുംബൈ: തന്റെ ശരീരത്തെ കുറിച്ചും നിറത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് നടി സമീറ റെഡ്ഡി. നരതിങ്ങിയ മുടിയും മുഖക്കുരു നിറഞ്ഞ മുഖവുമായി നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട സമീറ ഗ്ലാമര്‍ ലോകത്ത് അഭിരമിക്കുന്ന നടിമാരില്‍ നിന്നും ഏറെ വേറിട്ടു നില്‍ക്കുന്ന വ്യക്തിയാണ്.
എന്നാല്‍ മുന്‍പ് ബോളിവുഡിലെ നിലനില്‍പ്പിനായി നടത്തിയ പോരാട്ടത്തില്‍ താന്‍ തളര്‍ന്ന് പോയെന്നും അവര്‍ പറയുന്നു. ഞാന്‍ വളരെ ഇരുണ്ട നിറമുള്ളവളാണെന്നും ഉയരം കൂടിയതും വിശാലതയുള്ള ശരീരമാണെന്നുമാണ് ബോളിവുഡിലുള്ളവര്‍ പറഞ്ഞത്. ഈ ജനറേഷനിലുള്ള പെണ്‍കുട്ടിയുമായി എന്റെ ശരീരം യോജിച്ചതല്ല.
സിനിമയിലെ നിലനില്‍പ്പിനായി ഫിറ്റ് ആയിരിക്കാന്‍ ഞാന്‍ നിരന്തരം ശ്രമിച്ചിരുന്നെങ്കിലും യഥാര്‍ഥത്തില്‍ അതെന്നെ തളര്‍ത്തി. ഞാന്‍ മടുത്തു. അതിലെനിക്ക് ദുഃഖമില്ല. കാരണം ഞാന്‍ എന്നെ തന്നെ അതിരുകളില്ലാതെ സ്നേഹിക്കാന്‍ പഠിച്ചത് അതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു
2002ലായിരുന്നു സമീറ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. രണ്ടാമത്തെ പ്രസവത്തോടെയാണ് #ശാുലൃളലരഹ്യേുലൃളലര േഎന്നൊരു ക്യാംപെയിന് തുടക്കമിട്ടിരുന്നു. പിന്നാലെ തന്റെ ശരീരത്തെ കുറിച്ചും സ്വയം സ്നേഹിക്കുന്നതിനെ കുറിച്ചുമൊക്കെ സമീറ പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നടിമാരും ചെയ്യാത്ത മാതൃകപരമായ തുറന്ന് പറച്ചിലുകളാണ് സമീറ റെഡ്ഡി ഓരോ തവണയം ചെയ്യാറുള്ളത്.