ഫയലുകൾ നശിപ്പിച്ചതാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിലെ ഫയലുകളും നശിപ്പിച്ചതാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നശിപ്പിച്ചത് തീവെട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട ഫയലുകൾ ആണ്. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് പിന്നാലെയാണ് ഇത്. എല്ലാം മറച്ചു വെക്കാൻ ശ്രമിക്കുന്ന ഒരു ഗവൺമെൻറ് ആണിത്. ഈ സർക്കാരിന്റെ അഴിമതികളെക്കുറിച്ച് വളരെ ദീർഘമായി ഗവർണറോട് സംസാരിച്ചു. രാജ്ഭവനിൽ ഗവർണറെ കണ്ടതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുസൃതമായല്ല സർക്കാർ പ്രവർത്തിക്കുന്നത്. ഗവർണർ ഇടപെടണമെന്ന് അഭ്യർത്ഥിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന ഭരണ തലവൻ എന്ന നിലയിൽ ഗവർണർ ഈ കാര്യങ്ങളെ ഗൗരവമായി കാണണം. സംസ്ഥാനത്തെ ജനങ്ങൾ ഈ സർക്കാരിൻറെ പ്രവർത്തനത്തിൽ പൂർണമായ അവിശ്വാസത്തിലാണ്.

തീപിടുത്തം നടന്ന സെക്രട്ടറിയേറ്റ് ഇരിക്കുന്ന സ്ഥലത്ത് എംഎൽഎ-യെ പോലും അവിടേക്ക് പ്രവേശിക്കുവാൻ അനുവദിച്ചില്ല. ഗവർണറോട് ഈ വിവരങ്ങൾ സംസാരിച്ചു. നിങ്ങൾക്കുള്ള പരാതികൾ എഴുതി തരൂ, സർക്കാരിനോട് റിപ്പോർട്ട് തേടാം. എന്ന് ഗവർണർ അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്ത് അടക്കമുള്ള കാര്യങ്ങൾ ഗവൺമെൻറ് ധരിപ്പിച്ചിട്ടുണ്ട്. അതെല്ലാം അടങ്ങുന്ന വിശദമായ നിവേദനം നാളെ ഗവർണർക്ക് കൈമാറും എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →