ചണ്ഡിഗഢ്: അമ്മയെയും മകളെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഹരിയാനയില്‍ ഐജി റിമാന്‍ഡില്‍. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കാല്‍സനെ ആണ് കോടതി റിമാന്‍ഡ് ചെയ്തത്.മദ്യപിച്ചെത്തിയ ഐജി അയല്‍ക്കാരായ അമ്മയെയും മകളെയും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
വീട്ടിലെ പൂക്കള്‍ പറിച്ചു എന്ന് ആരോപിച്ചായിരുന്നു ഐജിയുടെ അതിക്രമം. കേസ് കൊടുത്താല്‍ കൊന്നു കളയും എന്ന് ഭീഷണിയും മുഴക്കി. റാട്ട്പുര്‍ കോളനിയില്‍ താമസിക്കുന്ന സത്യേന്ദ്രസിങ് എന്നൊരാളും ഐജിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. മദ്യപിച്ചെത്തി കയ്യേറ്റം ചെയ്‌തെന്നാണ് പരാതി.
ദമ്പതിമാരായ രണ്ട് പേരാണ് ഐ.ജിക്കെതിരേ രണ്ടാമത് പരാതി നല്‍കിയത്. മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ പോലീസ് ഉദ്യോഗസ്ഥന്‍ ഗൃഹനാഥന്റെ ഭാര്യയെ കയറിപിടിക്കാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിന് നേരേ വെടിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒടുവില്‍ ഏറെ പണിപ്പെട്ടാണ് ഇരുവരും ഐ.ജി.യെ വീട്ടില്‍നിന്ന് പുറത്താക്കിയത്. രണ്ട് പരാതിയിലും ഐ.ജിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടാമത്തെ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ആദ്യ കേസില്‍ റിമാന്‍ഡ് ചെയ്ത ഐ.ജി. നിലവില്‍ ജയിലിലാണ്
55കാരനായ ഐജിക്കെതിരെ ഇതിന് മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ട്. ജൂലൈ 27ന് പിഞ്ചോരെ സ്വദേശിനിയായ സ്ത്രീയെ ആക്രമിച്ചു എന്ന പരാതിയില്‍ ഐജിക്കെതിരെ കേസുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തമിഴ്‌നാട്ടില്‍ പ്രത്യേക ഡ്യൂട്ടിക്കെത്തിയ ഐജി പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ആകാശത്തേക്ക് വെടിയുതിര്‍ത്തതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.