കൊച്ചി: അര്‍ജുന്‍ അശോകന്‍ നായകനായെത്തുന്ന മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു . ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. അര്‍ജുന്‍ അശോകന്റെ പിറന്നാളിനോട് അനുബന്ധിച്ച് ടൊവിനോ തോമസ്, അമല പോള്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരുടെ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. കൈലാസ് മേനോന്‍ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ അഭിനയിക്കും ബോബനും മോളിയുമാണ് നിര്‍മാണം.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്
