ലൗ ലോക്ഡൗണ്‍ സമയത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി

കൊച്ചി: അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആഷിക്ക് ഉസ്മാന്‍ നിര്‍മിക്കുന്ന സിനിമ ലൗ ചിത്രീകരണം പൂര്‍ത്തിയാക്കി.
ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ’. ചിത്രത്തിന്റെ ട്രെയ് ലര്‍ ഓഗസ്റ്റ് 28-ന് വൈകിട്ട് 7 മണിക്ക് പുറത്ത് വിടും. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷ വിജയനും ഷൈന്‍ ടോം ചാക്കോയും ആണ്. കോവിഡ് കാലത്ത് ഷൂട്ടിംഗ് മുഴുവനും തീര്‍ത്ത ഇന്ത്യയിലെ തന്നെ ഏക സിനിമയാണ് ലൗ . ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് യക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും ആണ്. ഛായാഗ്രഹണം ജിംഷി ഖാലിദ്,  എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ല, കലാ സംവിധാനം ഗോകുല്‍ ദാസ് എന്നിവരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →