പെരിയ കൊലപാതക കേസ് സി ബി ഐ യ്ക്ക്. സർക്കാറിന്‍റെ അപ്പീല്‍ തള്ളി.

കൊച്ചി: പെരിയ കൊലപാതക കേസിൽ തുടരന്വേഷണം സിബിഐക്ക് നൽകിക്കൊണ്ടുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറത്തുവന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കെയാണ് കുടുംബം പരാതി നൽകിയത്. സംഭവത്തിലെ തെളിവുകൾ നോക്കിയിട്ടില്ല, ഒന്നാം സാക്ഷിയുടെ മൊഴിയിൽ മാത്രമാണ് കുറ്റപത്രം എഴുതിയിരിക്കുന്നത്, ഗൂഢാലോചനയെപ്പറ്റി അന്വേഷിച്ചിട്ടില്ല, 14 പ്രാദേശിക നേതാക്കന്മാരെ മാത്രം പ്രതികളാക്കി കൊണ്ടായിരുന്നു കുറ്റപത്രം. പ്രാദേശിക നേതാക്കൾ മാത്രമല്ല മുതിർന്ന നേതാക്കളും ഗൂഢാലോചനയിൽ ഉണ്ടായിരുന്നു. ഇതെല്ലാമായിരുന്നു പരാതി നല്‍കാന്‍ ആസ്പദമായ വസ്തുതകള്‍. ഈ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കുറ്റപത്രം റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവ് ഉണ്ടായിരുന്നു. ഇതിനുശേഷം സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയിരുന്നു. ഈ അപ്പീൽ തള്ളിക്കൊണ്ടാണ് വിധിയിലെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. കുറ്റപത്രം നിലനിൽക്കും. എന്നാൽ ഇതിനെ തുടരന്വേഷണം സിബിഐ നടത്തുമെന്നാണ് വിധിയുടെ സാരാംശം. 2019 ഫെബ്രുവരി17-നാണ് കൃപേഷ്, ശരത് ലാൽ എന്നീ യുവാക്കളെ പെരുവഴിയിൽ വച്ച് വെട്ടിക്കൊന്നത്. ഒമ്പത് മാസത്തെ പോരാട്ടത്തിന് ശേഷമാണ് കേസ് സിബിഐക്ക് കൊടുക്കാനുള്ള വിധി പുറത്തുവന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →