ആദ്യം നീന്തി കരയ്ക്കടുക്കുന്നവന്‍ നീന്തല്‍ വിദഗ്ദ്ധന്‍; ഗാഡ് ഗംഗ നദിയുടെ പാലത്തിനു മുകളില്‍ നിന്നും പന്തയം; ആത്മമിത്രങ്ങള്‍ നദിയിലേക്കെടുത്തു ചാടി; ഒരാള്‍ ഒഴുക്കില്‍ പെട്ടു.

മധ്യപ്രദേശ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ രണ്ട് യുവാക്കൾ പന്തയം വെച്ച് നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദിയിലേക്ക് എടുത്തു ചാടി . ഒരാളെ ഒഴുക്കിൽപ്പെട്ടു കാണാതെയായി. രണ്ടാമത്തെയാൾ നീന്തി കരയ്ക്ക് എത്തി. രാജ്ഗഡ് ജില്ലയിലെ ഖിൽചിപൂർ സ്വദേശികളും ആത്മമിത്രങ്ങളുമായ രാംബാബു മോംഗിയ, ഓംപ്രകാശ് മാലവീയ എന്നിവരാണ് കുത്തിയൊലിക്കുന്ന ഗാഡ് ഗംഗാനദിയിലേക്ക് എടുത്തു ചാടിയത്. 23-08-2020, ഞായറാഴ്ചയാണ് സംഭവം.

രണ്ടുപേരും കൂട്ടുകാരുമൊത്ത് നദിയുടെ മുകളിലുള്ള പാലത്തിൽ നിൽക്കുകയായിരുന്നു. ആര് ആദ്യം നദി നീന്തിക്കടക്കും എന്നുള്ളതായിരുന്നു പന്തയം. ആദ്യം കരയ്ക്ക് അടുക്കുന്ന ആളാണ് നീന്തൽ വിദഗ്ധൻ എന്നു പറഞ്ഞ് നദിയിലേക്ക് ചാടാൻ പുറപ്പെട്ടു. കൂടെയുണ്ടായിരുന്നവർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ഒരാൾ വീഡിയോ എടുക്കുകയും ചെയ്തു. രണ്ടുപേരും എടുത്തുചാടി. 15 മിനിറ്റ് കഴിഞ്ഞപ്പോൾ രാംബാബു മോംഗിയ ഒരു കിലോമീറ്റർ ദൂരെ തീരത്തടുത്തു. ഓം പ്രകാശിനെ കാണാതെയായി. പോലീസിനെ വിവരമറിയിച്ചു. റെസ്ക്യൂ ടീം എത്തി തിരച്ചിൽ ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →