കുടുംബ സമാധാനത്തിനു വേണ്ടി ഭാര്യയെ അനുസരിച്ചു. -സംവിധായകൻ സിദ്ദിഖ്

കൊച്ചി :സ്റ്റേജ് ഷോകളിലും പരിപാടികളും അഭിനയിക്കുമായിരുന്നു. പക്ഷേ തന്റെ പെര്‍ഫോമന്‍സ് വരുമ്പോള്‍ എങ്ങനെയെങ്കിലും തീര്‍ത്താല്‍ മതിയെന്ന ചിന്തയോടെയായിരുന്നു പെരുമാറ്റം തൻ്റെ ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം എടുത്ത സാഹചര്യത്തെ കുറിച്ച് സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ സിദ്ദിഖ് പറയുന്നു.

മറ്റൊരാള്‍ എഴുതുന്ന സംഭാഷണമൊക്കെ പഠിച്ചു പറയുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. സിനിമയിൽ വരുമ്പോൾ ഭാര്യ പറഞ്ഞു ഇക്ക ഒരിക്കലും അഭിനയിക്കരുത് എന്ന്. എനിക്കു തന്നെ എൻ്റെ അഭിനയം ഇഷ്ടമായിരുന്നില്ല
ഭാര്യയുടെ അഭിപ്രായം സ്വീകരിച്ചത് കൊണ്ടു ഞാന്‍ എന്റെ സിനിമകളില്‍ അങ്ങനെയൊരു സാഹസം കാണിച്ചിട്ടില്ല.

ഞാന്‍ നടനായിരുന്നില്ലേ പിന്നെ എന്ത് കൊണ്ട് ഞാന്‍ സിനിമയില്‍ അഭിനയിച്ച്കൂടാ! എന്ന് ഞാന്‍ വെറുതെ എന്റെ ഭാര്യയോട് ചോദിച്ചു, വേണ്ട എന്നായിരുന്നു മറുപടി. അതിന്റെ കാരണം പറഞ്ഞില്ല.

വൈഫിനെ അനുസരിക്കുന്നത് കുടുംബ സമാധാനത്തിന് നല്ലത് ആയത് കൊണ്ട് ഞാന്‍ അനുസരിച്ചു. പക്ഷേ എന്റെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നില്ല എന്നതാണ് മറ്റൊരു നഗ്ന സത്യം’. സിദ്ധിഖ് വ്യക്തമാക്കുന്നു.

മലയാളത്തിലും തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും സൂപ്പർഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ധിഖ് . ‘ഒരു കലാകാരന്‍ എന്ന നിലയില്‍ അഭിനയിക്കുക എന്നത് മാത്രമായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും റിസ്ക്‌ ഏറിയ ജോലി എന്നാണ് സിദ്ദിഖിൻ്റെ അഭിപ്രായം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →