പരാതിക്കാരന്‍ തന്നെ പ്രതി. ജ്വല്ലറിയില്‍ നിന്നും സ്വർണം കവർന്നുവെന്ന പരാതി വ്യാജം.

തൃശൂർ: മൂന്നുപിടിയിൽ ജ്വല്ലറി കവർച്ചയുമായി ബന്ധപ്പെട്ടുള്ള പരാതി കള്ളമാണെന്ന് പോലീസിൻറെ ചോദ്യം ചെയ്യലിലൂടെ തെളിഞ്ഞു. മൂന്നുപീടികയിൽ ഗോൾഡ് ഹാർട്ട് ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്നര കോടിയുടെ സ്വർണം നഷ്ടപ്പെട്ടു എന്നാണ് ഉടമസ്ഥൻ പരാതി ഉണ്ടായിരുന്നത്. ഇതിനെത്തുടർന്ന് ഉടമസ്ഥതയും സ്ഥാപനത്തിലെ ജീവനക്കാരന്റേയും മൊഴിയെടുത്തു.

രണ്ടുദിവസമായുള്ള ചോദ്യം ചെയ്യലിൽ പരസ്പരം വിരുദ്ധ കാര്യങ്ങളാണ് പുറത്തുവന്നത്. തറയ്ക്ക് അടിയിലെ രഹസ്യ അറയുടെ താക്കോൽ തുറന്നാണ് സ്വർണം എടുത്തതെന്ന് പോലീസുകാർക്ക് പ്രഥമദൃഷ്ട്യാ മനസ്സിലായിരുന്നു. ജ്വല്ലറിയിൽ വിൽക്കാൻ വെച്ചതെന്നു പറഞ്ഞു കാണിച്ച ആഭരണങ്ങൾ സ്വർണം അല്ലെന്നും പോലീസുകാർക്ക് മനസ്സിലായി. തുടർന്ന് ചോദ്യം ചെയ്യലിൽ ഉടമ കുറ്റം സമ്മതിച്ചു.

Read more… കൊടുങ്ങല്ലൂരില്‍ വന്‍ കവർച്ച; മൂന്നര കിലോ സ്വർണം കവർന്നു. തെളിവു നശിപ്പിക്കാന്‍ മുളകുപൊടി വിതറി.

കേസിലെ പ്രതി പരാതിക്കാരൻ തന്നെയായതിനാൽ കോടതിയുടെ പ്രത്യേക അനുമതി കിട്ടിയാൽ മാത്രമേ കേസെടുക്കാൻ പറ്റുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.

കൊടുങ്ങല്ലൂരിലും തൃശൂരിലും ആയി നിരവധി ബിസിനസ്സുകൾ നടത്തി പരാജയപ്പെട്ട ആളാണ് ജ്വല്ലറി ഉടമ. കടയിൽ 6 കിലോ സ്വർണം ഉണ്ടെന്ന് കാണിച്ച് ബാങ്കിൽ നിന്നും കടമെടുത്തിരുന്നു. മൂന്നരക്കോടിക്ക് ഇൻഷ്വർ ചെയ്യുകയും ചെയ്തു. പൊതുജനങ്ങളും കടയിൽ നിക്ഷേപം നടത്തിയിരുന്നു. കടംകൊണ്ട് പൊറുതിമുട്ടിയപ്പോൾ നിക്ഷേപകരെ കബളിപ്പിക്കാനും ഇൻഷ്വർ ചെയ്ത തുക കൈക്കലാക്കാനും വേണ്ടിയാണ് ഇങ്ങനെയൊരു നാടകം കളിച്ചത്. ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിനെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →