തിരുവനന്തപുരം :l24-08-2020 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിയമസഭാ യോഗം ആരംഭിച്ചു. അന്തരിച്ച എൽജെഡി നേതാവും രാജ്യസഭാംഗവുമായ എം പി വീരേന്ദ്ര കുമാറിന് സഭ ആദരം അർപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദ്വാനിയെ ഏൽപ്പിക്കുന്ന വിഷയത്തിൽ യുഡിഎഫ് പ്രതിഷേധമറിയിച്ചു. പ്രമേയത്തെ അനുകൂലിക്കുമെന്നും പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ അനുവാദം തേടി വി ഡി സതീശൻ. ഇരുപതിൽ കുറയാത്ത അംഗങ്ങളുടെ പിന്തുണ ഉള്ളതിനാൽ സ്പീക്കർ പ്രമേയം അനുവദിച്ചു. സഭയുടെ മറ്റു നടപടികൾ പൂർത്തിയാക്കിയശേഷം അവിശ്വാസപ്രമേയത്തിന് അഞ്ചുമണിക്കൂർ അനുവദിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .
സ്പീക്കറെ നീക്കണമെന്ന ആവശ്യവുമായി ഉന്നയിച്ച പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭാ സമ്മേളനത്തിന് സമന്‍സ് അനുവദിക്കുന്നത് 10 ദിവസം മുമ്പ് മാത്രമാണെന്നും എന്നും 15 ദിവസം മുമ്പ് അയക്കണമെന്ന ചട്ടം പാലിച്ചിട്ടില്ല എന്നും ചെന്നിത്തല പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം തെളിഞ്ഞ സ്പീക്കർക്കെതിരായ നോട്ടീസുള്ള സാഹചര്യത്തിൽ അധ്യക്ഷ കസേരയിൽ നിന്നും മാറി നിൽക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഭയിൽ ഏത് അംഗത്തിന്‍റേയും അവകാശം അംഗീകരിക്കുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. എന്നാൽ ഭരണഘടന അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ ആകൂ. അതുകൊണ്ട് സ്പീക്കർക്കെതിരെ പ്രമേയം അനുവദിക്കാൻ സാധിക്കുകയില്ല എന്നും സഭയിൽ അവതരിപ്പിച്ചു.
ഇതിനെ ചൊല്ലി സഭയിൽ പ്രതിവാദം ഉണ്ടായി. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകിയത് ചട്ടം അനുസരിച്ചാണ് എന്ന് എം ഉമ്മർ എം എൽ എ പറഞ്ഞു. ഭരണഘടനാ ചട്ടമനുസരിച്ച് 15 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് സ്പീക്കർ വാദിച്ചു. 15 ദിവസത്തെ നോട്ടീസ് നൽകിയല്ല സഭ വിളിച്ചത് എന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ഭരണഘടനാ ചട്ടമനുസരിച്ച് അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാൻ സാധിക്കും, അതിന് 15 ദിവസത്തെ ആവശ്യമില്ല എന്നും എ കെ ബാലൻ പറഞ്ഞു. സ്പീക്കർക്കെതിരെയുള്ള പരാമർശം സഭയിൽ ഉൾപ്പെടുത്തരുതെന്ന് അദ്ദേഹം അറിയിച്ചു.
അവിശ്വാസപ്രമേയം കാര്യവും സ്പീക്കറെ മാറ്റാനുള്ള പ്രമേയവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദവിയുടെ ഔന്നത്യം ഉയർത്തിപ്പിടിക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടു എന്നും ചെന്നിത്തല അഭിപ്രായപെട്ടു.
കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ പി എ കോവിഡ് പോസിറ്റീവായി എംഎൽഎ ഹോസ്റ്റൽ മുറിയിൽ ക്വാറന്റൈനിലാണ്. എംഎൽഎ പരിശോധനാഫലം നെഗറ്റീവ് ആണ് .
സിഎംഎസ് അവയ്ക്കു മുമ്പിൽ ഒറ്റയാൾ പ്രതിഷേധം നടന്നു കേരളത്തിലെ പൂ വ്യാപാരികൾക്ക് വേണ്ടി കവാടത്തിൽ പൂക്കളമിട്ടു കൊണ്ട് ഒറ്റയാൾ പ്രതിഷേധം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
2020ലെ കേരള ധനകാര്യബില്ലും ധനവിനിയോഗബില്ലും സഭ പാസാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് മേൽനോട്ടം അദാനിയ്ക്ക് നൽകാനുള്ള കേന്ദ്ര മന്ത്രിസഭ തീരുമാനത്തിനെതിരെ സർക്കാർ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇപ്രകാരമാണ്. കണ്ണൂർ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മികച്ച നിലയിൽ നടത്താൻ സാധിക്കുന്ന കേരള സർക്കാരിൻറെ ആവശ്യം കേന്ദ്ര സർക്കാർ പരിഗണിച്ചില്ല. സ്വകാര്യ കമ്പനി കൊട്ടേഷന്‍ നൽകിയ തുക നൽകാമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നു. വിമാനത്താവളത്തിനായി സർക്കാർ സൗജന്യമായി ഭൂമി നൽകിയിട്ടുണ്ട്. ഭൂമിയുടെ വില സർക്കാർ സംസ്ഥാന സർക്കാരിൻറെ ഓഹരിയായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന് സ്വകാര്യവൽക്കരണം സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യത്തെ എതിരാണ് . വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിൽ യാതൊരു ന്യായീകരണവുമില്ല. ഇതുമായി സഹകരിക്കുകയില്ല.
അദാനിയെ ഒരേസമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തു എന്ന് രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. സർക്കാർ നടത്തിയത് ക്രിമിനൽ ഗൂഢാലോചനയാണ്. സർക്കാർ ബിഡിൽ ദുരൂഹതയുണ്ട്. പ്രതിപക്ഷം പ്രമേയത്തെ അനുകൂലിക്കുന്നു എന്ന് ചെന്നിത്തല വ്യക്തമാക്കി. സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം സഹകരിച്ചു.
പ്രമേയം സഭ ഐക്യകണ്ഠേന പാസാക്കി.
മുഖ്യമന്ത്രിക്കെതിരായ അവിശ്വാസപ്രമേയം വിഡി സതീശൻ അവതരിപ്പിക്കുന്നു.
ജൂലിയസ് സീസറിനേയും മാർക്ക് ആൻറണിയേയും മഹാഭാരതത്തേയും ഉദ്ധരിച്ചാണ് വിഡി സതീശൻ പ്രസംഗിച്ചത്. സ്വർണകളളക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് വി ഡി സതീശൻ ആരോപിച്ചു. കള്ളക്കടത്തു സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. വ്യക്തമായ പദ്ധതിയുമായാണ് കള്ളക്കടത്ത് സംഘം എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ആദരണീയനാണ് എന്നാൽ ഭരണത്തിൽ നിയന്ത്രണമില്ല. എന്ത് ചോദിച്ചാലും ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാത്തിന്‍റേയും ഉത്തരവാദിത്തം ശിവശങ്കരൻ തലയിൽ കെട്ടി വെക്കുകയാണ് സർക്കാർ. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നത് അവിശ്വസനീയമാണ്. കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷത്തെ അകറ്റി നിർത്തി. കെ ടി ജലീൽ വിശുദ്ധ ഗ്രന്ഥത്തെ തട്ടിപ്പിന് മറയാക്കി. മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ ചോദ്യങ്ങൾ ചോദിക്കണം. ഇത് സ്റ്റാലിനെ ഭരണമല്ല പേടിക്കേണ്ട എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പേടിക്കാതെ ചോദ്യം ചോദിക്കണം. വിമാനത്താവളത്തിന് ടെൻഡർ തുക അദാനി ഗ്രൂപ്പിന് ചോർത്തി കൊടുത്തു അദാനിയുമായി മത്സരിച്ചവർ അദാനിയുടെ അമ്മായിഅച്ഛനെ കൺസൾട്ടണ്ടാക്കി. ചീഫ് സെക്രട്ടറിയേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്ന ജോലിക്കാരുള്ള കൺസൾട്ടൻസികളുടെ രാജാണ് കേരളത്തിൽ. കൺസൾട്ടൻസി രാജിനെ കുറിച്ച് ധവളപത്രം ഇറക്കണമെന്ന് സതീഷ് പരിഹാസത്തോടെ സംസാരിച്ചു. എല്ലാമറിയുന്ന ധനമന്ത്രിക്ക് കടമെടുക്കൽ മാത്രമാണ് ജോലി. സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, ഓണക്കിറ്റ് തുടങ്ങിയ വിവാദങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് വിഡി സതീശൻ പ്രമേയ അവതരണം.
വി ഡി സതീശന്‍റെ പ്രമേയത്തെ പിന്താങ്ങി തിരുവഞ്ചിയൂർ രാധാകൃഷ്ണന്‍ സംസാരിച്ചു.
ഇത് അവതാരങ്ങളുടെ കാലമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്വപ്ന സുരേഷും ഒരു അവതാരമാണ്. സ്വപ്നയെ പോലെത്തന്നെ പി ഡബ്ല്യു സി യിലെ റെജി പിള്ളയും പ്രതാപ് മോഹനൻ നായരും റെജി ലൂക്കോസും സ്വിറ്റ്‌സർലണ്ടിൽ നിന്നുള്ള സൂസ്റ്റൺ വോണ്ട് സൂറിയും അടക്കം 15 അവതാരങ്ങളാണുള്ളതെന്ന് തിരുവഞ്ചൂർ പരിഹസിച്ചു. പല ഏജൻസികളുടെയും അവതാരത്തിൻറെ ബലത്തിലാണ് സർക്കാർ. മാധ്യമപ്രവർത്തകരെ അപകീർത്തിപ്പെടുത്താൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആസൂത്രിത ശ്രമം നടക്കുന്നു.
പ്രതിപക്ഷ ആരോപണങ്ങൾ തള്ളി ഭരണപക്ഷം സംസാരിച്ചു. എസ് ശർമ എംഎൽഎ യ്ക്കാണ് മറുപടിക്ക് ആദ്യം അവസരം ലഭിച്ചത്. ജനപിന്തുണ നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് അവിശ്വാസം കൊണ്ടുവരാൻ എങ്ങനെ സാധിക്കും എന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ കഴിയാത്ത പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. വട്ടിയൂർക്കാവ്, കോന്നി, പാല തുടങ്ങിയ യുഡിഎഫ് സീറ്റുകൾ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത് ഇതിനുള്ള തെളിവാണ്. എൽഡിഎഫിനെ തുടർഭരണം ലഭിക്കുമെന്ന് ഒരു ചാനൽ സർവ്വെ പുറത്തു വന്നപ്പോൾ തുടങ്ങിയതാണ് പ്രതിപക്ഷത്തിന് ഈ വെപ്രാളം. യുപിഎ സർക്കാർ ചെയ്തുകൂട്ടിയ അഴിമതികൾ കോൺഗ്രസ് മറന്നുപോകരുത്. കൽക്കരി,ട്രക്ക്, ടുജി സ്പെക്ട്രം വിഷയങ്ങൾ കേരളത്തിലെ ജനത മറന്നു പോയിട്ടില്ല.
അവിശ്വാസ പ്രമേയത്തിൽ സംസാരിക്കാൻ അവസരം കിട്ടിയ എംഎൽഎ കെ എം ഷാജി പരിഹാസം നിറഞ്ഞ രീതിയിലായിരുന്നു അഭിപ്രായം പ്രകടിപ്പിച്ചത്. സ്വർണ്ണക്കടത്തിൽ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രി എന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയെ പോലെതന്നെ മുഖ്യമന്ത്രിയും ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുകയാണെന്നും തന്നെ മാറ്റി മാത്രം പറയരുത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആത്മീയ കള്ളക്കടത്താണ് വേറെയൊരു മന്ത്രിക്ക് താൽപര്യമെന്നാണ് മറ്റൊരു ആക്ഷേപം. മുഖ്യമന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിൽ ഇരിക്കുന്ന റവന്യൂ മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രാണായാമം മാത്രമാണ് ചെയ്യുന്നത്. സംസാരിക്കാറില്ല. ഖുർആൻ തിരിച്ചു കൊടുക്കാൻ മന്ത്രി ജലീൽ തയ്യാറാണ് എന്നാലും സ്വർണം കൊടുക്കില്ല. എല്ലാത്തിനും ഉത്തരവാദി മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് പറയരുത്! ഇതുപോലൊരു സർക്കാർ ഉണ്ടായിട്ടുണ്ടോ ? കക്കാനുള്ള സകല സാഹചര്യവും പരിശോധിച്ച ഇതുപോലൊരു സർക്കാർ ഉണ്ടായിട്ടില്ല. നാട്ടിൻപുറങ്ങളിൽപറയാറുണ്ട് ശർക്കരക്കുടത്തിൽ കയ്യിട്ടു വാരുക എന്ന്. അതും വാരിയില്ലേ? ശർക്കരക്കുടത്തിൽ പോലും കയ്യിട്ടുവാരിയവരാണ് ഇടതുസർക്കാർ. സാമൂഹ്യ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി ഒരു വീഡിയോ ഓടുന്നുണ്ട്യ അതില്‍ പറയുന്നത് മുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്ക് ആണെന്നാണ് എന്നാൽ അദ്ദേഹം ജൂനിയർ മാൻഡ്രേക്ക് അല്ല, സീനിയർ മാൻഡ്രേക്ക് ആണ്.

