സാവോ പോളോ : ലയണൽ മെസ്സി ബാഴ്സലോണയിൽ നിന്ന് വിട്ടുപോകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുൻ ബ്രസീലിയൻ സ്ട്രൈക്കർ റൊണാൾഡോ.
ബാഴ്സലോണയ്ക്കു വേണ്ടി മെസ്സി നടത്തിയ പ്രകടനങ്ങൾ അവിസ്മരണീയമാണ്.അദ്ദേഹത്തെ ഇനിയും ബാഴ്സയ്ക്കാവശ്യമുണ്ട്.
ഉയരങ്ങൾ കീഴടക്കാൻ ബാഴ്സലോണ തന്നെയാണ് അദ്ദേഹത്തിനും ഉത്തമം. ക്ലബ്ബിന്റെ നിലവിലെ പ്രകടനത്തിൽ മെസ്സിയ്ക്ക് നിരാശയും ദു:ഖവുമുണ്ട് അതിനെ മറികടന്ന് അദ്ദേഹം ബാഴ്സയോടൊപ്പം തന്നെ നിൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും റൊണാൾഡോ പറയുന്നു.മുൻ ബാഴ്സലോണ താരം കൂടിയാണ് റൊണാൾഡോ.