ധോണി മാലിക്കിനെ പോലെ ശാന്തനെന്ന് സാനിയ

ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് താരവും സ്വന്തം ഭർത്താവുമായ ഷുഹൈബ് മാലിക്കും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും തമ്മിലുള്ള സാമ്യതകൾ എണ്ണിപ്പറഞ്ഞ് ടെന്നീസ് താരം സാനിയ മിർസ.


ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സാനിയ മനസ്സ് തുറന്നത്.
കളിക്കളത്തിലും പുറത്തും ഇരുവരുടെയും പെരുമാറ്റത്തിൽ സാമ്യങ്ങൾ ഏറെയുണ്ടെന്ന് സാനിയ പറയുന്നു. ഇരുവരും സംസാര പ്രിയരല്ല ഗ്രൗണ്ടിൽ വളരെയേറെ ശാന്തരുമാണ്, പലപ്പൊഴും ധോണിയുടെ സംസാരരീതി കാണുമ്പോൾ ഷൊഹൈബിനെ ഓർമവരാറുണ്ടെന്നും സാനിയ പറയുന്നു.

നേരത്തേ ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടായ ഉടൻ തന്നെ സാനിയ ധോണിയ്ക്ക് ആശംസകളുമായി ട്വീറ്റ് ചെയ്തിരുന്നു. ധോണിയുടെ അതേ കാലത്ത് ഇന്ത്യയിൽ ഒരു കായിക താരമായി ജീവിക്കാനായതിൽ അഭിമാനിക്കുന്നു എന്നായിരുന്നു സാനിയയുടെ ട്വീറ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →