പാരീസ്: ലയണൽ മെസ്സി എന്ന ഇതിഹാസ താരത്തെ ആഗ്രഹിക്കാത്ത ടീമുകൾ ലോകത്തുണ്ടാകില്ലെന്ന് പി.എസ്.ജി യുടെ പരിശീലകനായ തോമസ് ടുഷൽ. ബാഴ്സയിൽ നിന്ന് വിട്ടുവരികയാണെങ്കിൽ അദ്ദേഹത്തെ പി.എസ്.ജി യിലേക്ക് സ്വാഗതം ചെയ്യുമെന്നും ടുഷൽ പറഞ്ഞു.
ലയണൽ മെസ്സി ബാഴ്സലോണ വിടുന്നു എന്ന വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ടുഷലിന്റെ പ്രതികരണം.
എന്നാൽ ബാഴ്സലോണ വിടാൻ മെസ്സി തയ്യാറാകില്ല എന്നാണ് തന്റെ ഉറച്ച വിശ്വാസം . പതിമൂന്നാം വയസ്സിൽ തുടങ്ങിയ ബന്ധമാണ് മെസ്സിയും ബാഴ്സയും തമ്മിൽ. അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനവും ബാഴ്സയിൽ നിന്നു തന്നെയാകാനേ സാധ്യതയുള്ളൂവെന്നും ടുഷൽ കൂട്ടിച്ചേർത്തു.