പി എസ് ജിയുടെ തോൽവിക്ക് കാരണം നെയ്മറെന്ന് മുൻ ബ്ലാസ്റ്റേഴ്സ് കോച്ച്

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ പി എസ് ജിയെ തോൽപിച്ചത് നെയ്മറാണെന്ന് മുൻ ഇംഗ്ലണ്ട് താരവും കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനുമായ ഡേവിഡ് ജെയിംസ് . ഫൈനലിൽ നെയ്മറുടെ പിഴവുകളാണ് പാരീസിന് വിനയായത്. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. നെയ്മർക്കു വേണ്ടി പി എസ് ജി ഇത്രയും പണം മുടക്കുന്നത് വിഡ്ഢിത്തമാണ്. 1900 കോടിയോളം മുടക്കിയാണ് പാരീസിലേക്ക് നെയ്മറിനെ കൊണ്ടുവന്നത്. നെയ്മർക്ക് കൊടുക്കുന്ന പ്രതിഫലത്തിന്റെ പകുതി മാത്രമേ ക്ലബ്ബിലെ മറ്റെല്ലാ താരങ്ങൾക്കുമായി നൽകുന്നുള്ളൂ. നെയ്മറെ ഒഴിവാക്കി എത്രയും വേഗം മറ്റു നല്ല കളിക്കാരെ എടുക്കാൻ പി എസ് ജി തയ്യാറാകണമെന്നും ഡേവിഡ് ജൈയിംസ് പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പിഎസ്ജി യുടെ തോൽവിക്കു ശേഷം സൂപ്പർ താരം നെയ്മറിനെതിരെ പുറത്തു വന്ന ഏറ്റവും കടുത്ത പ്രതികരണമാണ് ഡേവിഡ് ജെയിംസിന്റേത്.

Share
അഭിപ്രായം എഴുതാം