ഞായറാഴ്ച സവാരിക്കിറങ്ങി പാര്‍വതിയും റിമയും

കൊച്ചി: ഞായറാഴ്ച അടിച്ചു പൊളിക്കാന്‍ സൈക്കിളില്‍ കറങ്ങി പാര്‍വതിയും റിമയും. മലയാള സിനിമയില്‍ അഭിനയ പാടവം കൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയരായ ഈ രണ്ടു താരങ്ങളും പ്രേക്ഷകര്‍ ഒരു പാട് സ്‌നേഹത്തോടെ വീക്ഷിക്കുന്നവരാണ്.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സൗഹൃദം സൂക്ഷിക്കുന്ന രണ്ടു പേരും വൈറസ് എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു.

അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങളും ഇവര്‍ നേടിയിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഞായറാഴ്ച സവാരികള്‍ എന്ന ഹാഷ് ടാഗോടെയാണ് സൈക്കിള്‍ യാത്ര പോസ്റ്റ് ചെയ്തിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →