പാരീസ്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി ജയിച്ചാൽ ആഹ്ലാദ പ്രകടനം അതിരുവിട്ടേക്കും എന്നു ഭയന്ന ഫ്രഞ്ച് പോലീസിനു പക്ഷേ ടീം തോറ്റിട്ടും പണി കിട്ടി.
പാരീസിലെ പി.എസ്.ജിയുടെ സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയ ആരാധകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്റ്റേഡിയത്തിനുള്ളില്‍ സ്ഥാപിച്ച രണ്ട് കൂറ്റന്‍ സ്ക്രീനുകളില്‍ ആരാധകര്‍ക്ക് മത്സരം കാണാനുള്ള സൗകര്യം ക്ലബ്ബ് ഒരുക്കിയിരുന്നു. കോവിഡ് മാനദണ്ഡമനുസരിച്ച് 5,000 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ കിക്കോഫിന് മിനിറ്റുകള്‍ക്ക് മുൻപ് നിരവധി ആരാധകര്‍ സ്റ്റേഡിയത്തിനകത്തേക്ക് ഇരച്ചു കയറി. തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് കടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. പാരിസിലെ ചാമ്ബ്സ് എലിസീസിലും ഫ്രഞ്ച് പോലീസും ആരാധകരും തമ്മില്‍ ഏറ്റുമുട്ടി.