മാമാ എന്ന് വിളിക്കുന്നത് ചമ്മല്‍ ചേട്ടാ എന്ന വിളിയാണ് ഇഷ്ടം മമ്മൂട്ടിയെ കുറിച്ച് അഷ്‌ക്കര്‍ സൗദാന്‍

കൊച്ചി: മരുമകന്‍ ആണെങ്കിലും മാമാ എന്ന് വിളിക്കുന്നത് മമ്മൂട്ടിയ്ക്ക് ചമ്മലാണത്രേ. പകരം ചേട്ടാ എന്നു വിളിക്കുന്നതാണ് ഇഷ്ടം. ഒരു ചാനല്‍ ഷോയില്‍ മമ്മൂട്ടിയുടെ സഹോദരി സൗദയുടെ മകനും നടനുമായ അഷ്‌കര്‍ സൗദാന്‍ പറയുന്നു.
മമ്മൂട്ടിയെ കുറിച്ചുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അഷ്‌ക്കര്‍

ആല്‍ബങ്ങളില്‍ അഭിനയിച്ചു നടന്ന സമയത്ത്, തന്റെയുള്ളിലെ അഭിനയ മോഹം മനസ്സിലാക്കി മാമാച്ചി തസ്‌കരവീരന്‍ എന്ന സിനിമയില്‍ അവസരം തന്നു. എനിക്ക് ചീത്തപ്പേര് ഉണ്ടാക്കരുതെന്നും, സിനിമയില്‍ നല്ലതും ചീത്തയുമുണ്ടെന്നും അത് മനസ്സിലാക്കണമെന്നും ഉപദേശിച്ചാണ് സിനിമയിലേക്ക് കൊണ്ടുവന്നത്.

രാജമാണിക്യം എന്ന സിനിമ കണ്ട് ഒരിക്കല്‍ മാമാച്ചിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ മുഖത്ത് നോക്കി, ‘തള്ളേ നിങ്ങള് പുലിയാണ്’ എന്ന് പറഞ്ഞു. അദ്ദേഹം ചിരിച്ചു. അന്ന് ഞങ്ങള്‍ കുറേ നേരം സംസാരിച്ചിരുന്നു.

അന്നങ്ങനെ തമാശ പറഞ്ഞു എങ്കിലും തനിക്കിപ്പോഴും മാമാച്ചിയുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ പേടിയാണ്. ഒന്നുകില്‍ പുറകില്‍ വന്ന് നിന്ന് പറയും, അല്ലെങ്കില്‍ വാട്‌സ് ആപ്പില്‍ മെസേജ് അയച്ചാണ് എന്തെങ്കിലും പറയാറുള്ളത്.
മകന്‍ ദുല്‍ഖര്‍ സല്‍മാനെക്കാളും സഹോദര പുത്രന്‍ മഖ്ബൂലിനെക്കാളും മുന്‍പേ മമ്മൂട്ടി കുടുംബത്തില്‍ നിന്ന് സിനിമയിലെത്തിയ അഷ്‌കര്‍ സൗദാന്‍ മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കല്‍പന ചേച്ചിയാണ് തന്റെ പേരിനൊപ്പം സൗദ എന്ന ഉമ്മയുടെ പേര് ചേര്‍ത്ത് അഷ്‌കര്‍ സൗദാന്‍ എന്ന പേര് നല്‍കിയതെന്ന് നടന്‍ പറയുന്നു. തന്റെ സിനിമകള്‍ മാമച്ചി കണ്ടോ എന്നറിയില്ല. അതേക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ലെന്നും അഷ്‌ക്കര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →