കൊച്ചി : ബിഗ് ബോസ് കഴിഞ്ഞപ്പോൾ നേരെ ദുബായിലേക്ക് വിമാനം കയറിയെന്ന് നടി വീണാ നായർ.
മൂന്ന് മാസം മുന്‍പ് മോനെയും കൂട്ടിയാണ് ദുബായില്‍ എത്തുന്നത്. തിരികെ നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചപ്പോള്‍ ലോക്ഡൗണ്‍ എത്തി. എപ്പോള്‍ മടങ്ങി പോവാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യം. അങ്ങനെ തുടങ്ങിയ ഒരു യൂട്യൂബ് ചാനലിനെ കുറിച്ചും താനൊരു വ്ളോഗർ ആയതിനെ കുറിച്ചും വീണ പറയുന്നു.
“യൂട്യൂബ് ചാനല്‍ തുടങ്ങണമെന്ന ആഗ്രഹം നേരത്തെയുണ്ട്. വി വൈബ് ചാനല്‍ ആരംഭിച്ചിട്ട് ഒരു മാസമായി. ദുബായിലെ എന്റെ യാത്രകലെ പരിചയപ്പെടുത്തി രണ്ട് പ്രോഗ്രാമുകള്‍ ചെയ്തു. അങ്ങനെ വ്‌ളോഗറുടെ കുപ്പായ അണിഞ്ഞു. പുതിയ സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്. “
മോന്റെ കളികള്‍, കുസൃതികള്‍,ഓരോ നിമിഷവും ജീവിതത്തിന് സുന്ദരനിറം. മകൻ്റെ പേര് ധൻവിൻ എന്നാണ്. ശിവന്റെ ആയിരത്തി എട്ട് നാമത്തിലൊന്നാണ് ധന്‍വിന്‍. ഞാനും കണ്ണേട്ടനും ശിവഭക്തരാണ്. ഭര്‍ത്താവ് സ്വാതി ഭൈമിയെ കണ്ണേട്ടന്‍ എന്നാണ് ഞാന്‍ വിളിക്കുന്നത്. ചങ്ങാനശേരിയിലെ പെരുന്നയിലെ വീട്ടില്‍ രാവിലെ മുതല്‍ ഞാന്‍ മോന്റെ പിന്നാലെയായിരിക്കും. കണ്ണേട്ടന്റെ അച്ഛനും അമ്മയും രാവിലെ സറ്റുഡിയോയില്‍ പോവും. രണ്ട് പേരും രണ്ട് സ്റ്റുഡിയോയുടെ ചുമതല വഹിക്കുന്ന. അവര്‍ വരുന്നത് വരെ വീട്ടില്‍ ഞാനും മോനും മാത്രം. അഞ്ച് മണിക്ക് അമ്മ എത്തും.
അപ്പോള്‍ ഉഴുന്ന് വട കൊണ്ട് വരും. ദിവസവും വട പ്രതീക്ഷിച്ച് ഞങ്ങള്‍ ഇരിക്കും. മോന്റെ ഇഷ്ടഭക്ഷണമാണ്. അച്ഛനും അമ്മയും പുറത്ത് പോയി വരുമ്പോള്‍ ചെറുപ്പത്തില്‍ എനിക്ക് ഉഴുന്നുവട കൊണ്ട് വരുമായിരുന്നു. അമ്മയുടെ വടക്കൊതി മോനും കിട്ടി. കുഞ്ഞ് ജനിച്ചശേഷം ഒരു സെക്കന്‍ഡ് പോലും ബോറടിയില്ല. ഫുള്‍ ടൈം ആക്ടീവ്. 91ാം ദിവസം പോലീസ് ജൂനിയര്‍ സിനിമ ചെയ്തു. 90 ദിവസം കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. തൃശൂരിലായിരുന്നു ചിത്രീകരണം. കുഞ്ഞിന്റെ ആദ്യ ദീര്‍ഘയാത്രയായിരുന്നു അത്.
ഗര്‍ഭിണിയായിരിക്കെ അഞ്ചാം മാസം യുകെ യില്‍ സ്റ്റേജ് ഷോ. പതിനഞ്ച് ദിവസം അവിടെ. ഏഴാം മാസം ഖത്തര്‍ ഷോ. അത് കഴിഞ്ഞ് കവി ഉദ്ദേശിച്ചത് സിനിമയില്‍ അഭിനയിക്കാന്‍ കണ്ണൂരിലേക്ക്. ഗര്‍ഭിണി തന്നെയാണോ എന്ന് പലരും ചോദിച്ചു. വയറ് കാണാനില്ലെന്ന് പറഞ്ഞവരുമുണ്ട്. നേരത്തെ വയറുള്ളതിനാലാണ് കാണാത്തതെന്ന് പറഞ്ഞു. അഞ്ചാം മാസത്തിലാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലില്‍ പൊലീസ് വേഷത്തില്‍ അഭിനയിച്ചത്. ഗര്‍ഭിണിയാണെന്ന് ആരും അറിഞ്ഞില്ല. വീണ വീണ്ടും തടിവെച്ചുവെന്ന് പറഞ്ഞവരുണ്ട്. അമ്മയെ പോലെ തന്നെ മകനും യാത്ര ഇഷ്‌പ്പെടുന്നുണ്ട്. വീണാ നായർ പറയുന്നു.