ഹൈദരാബാദ്: 52 കാരനായ ഗൃഹനാഥന് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഭാര്യയും മക്കളും നദിയില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശിലെ വെസ്റ്റ്ഗോദാവരി ജില്ലയിലാണ് ദാരുണസംഭവം നടന്നത്. ഭാര്യ രാജേശ്വരി റെഡ്ഡി(50), 25 വയസുളള മകനും 23 വയസുളള മകളുമാണ് ഗോദാവരി നദിയില്‍ ജീവന് അവസാനിപ്പിച്ചത്
2020 ആഗസ്റ്റ്16 നാണ് ഗൃഹനാഥന് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മൂന്ന് ദിവസങ്ങള്‍ ക്കുശേഷം കാറിലെത്തിയ ഭാര്യയും മക്കളുുംനദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കാറില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ ഗൃഹനാഥന് മരിച്ചതോടെ തങ്ങള്‍ വളരെ വിഷമത്തിലായെന്നും ബന്ധുക്കള്‍ ആരും ആശ്വസിപ്പിക്കാന്‍ എത്തിയില്ലെന്നുംഎഴുതിയിരുന്നു. മൃതദേഹങ്ങള്‍ ഇതു വരെ ലഭിച്ചിട്ടില്ല

