ഐപിഎൽ, കാണികളുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു

അബുദാബി: യു.എ.ഇ യിൽ നടക്കാനിരിക്കുന്ന ഐ പി എൽ മത്സരങ്ങളിൽ
കാണികളെ പങ്കെടുപ്പിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു.കോവിഡ്
പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കാണികൾ ഇല്ലാതെ മത്സരം നടത്തുക എന്നതായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ കഴിഞ്ഞദിവസം എമറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ജനറൽ സെക്രട്ടറി മുബഷിർ ഉസ്മാനി ഒരു ഇൻറർനാഷണൽ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ കാണികളെ പങ്കെടുപ്പിക്കുന്ന കാര്യമടക്കം ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തു വരികയാണെന്ന് പറഞ്ഞിരുന്നു.

ഇതാണ് സാമൂഹിക അകലം പാലിച്ച് സ്റ്റേഡിയത്തിൽ കാണികളെ വേശിപ്പിക്കാൻ സംഘാടകർ തയ്യാറാകുമോ എന്ന സംശയം വീണ്ടും ബലപ്പെടുത്തിയത്.

കോവിഡിന്റെ തീവ്രത നിലനിൽക്കുന്നതിനാൽ സാമൂഹിക അകലം പാലിച്ച് കാണികളെ പ്രവേശിപ്പിക്കുക എന്നത് ശ്രമകരമാണെന്ന് സംഘാടകർക്ക് നന്നായറിയാം എങ്കിലും ഇക്കാര്യത്തിൽ വ്യക്തതയുള്ള ഒരു പ്രസ്താവനയും സംഘാടകരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

അബുദാബി, ദുബായ്, ഷാർജ എന്നീ മൂന്ന് നഗരങ്ങളിലായി 53 ദിവസങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →