ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടറിൽ സൈഡ് വീൽ ഘടിപ്പിച്ചതിന് 15000 രൂപ സബ്‌സിഡി

തിരുവനന്തപുരം : ഇരുചക്ര വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും സ്വയംതൊഴിൽ സംരംഭകർക്കും സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്കു വിധേയമായി 15000 രൂപ വരെ സബ്‌സിഡി അനുവദിക്കും. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ചതിന്റെ ബിൽ, വരുമാന സർട്ടിഫിക്കറ്റ്, ആർ.സി.ബുക്ക്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ ഒന്ന്, രണ്ട് പേജുകൾ, ലൈസൻസ്/ലേണേഴ്‌സ് ലൈസൻസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയയ്ക്കണം. ഏഴ് വർഷത്തിനുള്ളിൽ വികലാംഗ ക്ഷേമ കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ സബ്‌സിഡി വാങ്ങിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ സെപ്റ്റംബർ 18 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷാ ഫോറം www.hpwc.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2347768, 7153, 7152, 7156.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →