കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറായ നയന്‍താര അപൂര്‍വമായി മാത്രമാണ് സിനിമയ്ക്ക് പുറത്തുള്ള മേഖലയില്‍ പ്രത്യക്ഷയകാറുള്ളു. ജ്യോതി ലാബ് ഉജാലയുടെ പരസ്യത്തിലാണ് നയന്‍താര എത്തിയത്. ഈ പരസ്യം വൈറലായിക്കഴിഞ്ഞു.
നേരത്തെ ടാറ്റാ സ്‌കൈയുടെ 50 സെക്കന്റ് പരസ്യത്തില്‍ അഭിനയിക്കാന്‍ 5 കോടി രൂപയാണ് നയന്‍താര വാങ്ങിയത്. ഇത് വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. ഇപ്പോഴത്തെ പരസ്യത്തിന് എത്ര രൂപയാണ് നടിയുടെ പ്രതിഫലം എന്ന് പുറത്തു വിട്ടിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ പോത്തീസ് ഡിസൈനര്‍ സാരീസ്, ജി.ആര്‍.ടി ജ്വല്ലേഴ്‌സ്, ടാറ്റാ സ്‌കൈ, തനിഷ്‌ക് ജ്വല്ലറി എന്നിവയുടെ പരസ്യത്തില്‍ നയന്‍താര അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നടി കത്രീന കൈഫിന്റെ ഒരു ബ്യൂട്ടി ബ്രാന്‍ഡിന്റെ പരസ്യത്തിലും നയന്‍സ് മുഖം കാണിച്ചിരുന്നു. സിനിമകളുടെ പ്രമോഷനും നടി കാര്യമായി പങ്കെടുക്കാറില്ല. ചില നിര്‍മാതാക്കള്‍ ഇത് ചൂണ്ടിക്കാട്ടിയത് പലപ്പോഴും വിവാദങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ട്.

