രഹന ഫാത്തിമയ്ക്ക് പോക്സോ കോടതി ജാമ്യം നൽകി.

സ്വന്തം നഗ്നശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയ്ക്ക് പോക്സോ കോടതി ജാമ്യം നൽകി. സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് ആഗസ്റ്റ് എട്ടാം തീയതി രഹന പോലീസിന് കീഴടങ്ങുകയായിരുന്നു.

‘ബോഡി ആർട്ട് ആൻഡ് പൊളിറ്റിക്സ്’ എന്ന അടിക്കുറിപ്പോടെ കൂടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈറലായ വീഡിയോയ്ക്കെതിരെ നിരവധി പേർ വിമർശനം കൊണ്ട് രംഗത്തെത്തി. സ്ത്രീശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെയും മിഥ്യാധാരണകളേയും തിരുത്തുന്നതാണ് വീഡിയോ എന്നാണ് രഹ്ന പറഞ്ഞിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →