പിഎംഎവൈ (യു) പ്രകാരം അനുവദിച്ച വീടുനിർമ്മാണത്തിൽ 158 ലക്ഷം മെട്രിക് ടൺ ഉരുക്ക് ഉപയോഗിക്കുമെന്ന് ഹർദീപ് സിംഗ് പുരി

ന്യൂ ഡെൽഹി: പിഎംഎവൈ (യു) പ്രകാരം അനുവദിച്ച എല്ലാ വീടുകളുടെയും നിർമാണത്തിൽ 158 ലക്ഷം മെട്രിക് ടൺ ഉരുക്ക് , 692 ലക്ഷം മെട്രിക് ടൺ സിമൻറ് എന്നിവ ഉപയോഗിക്കുമെന്ന് കണക്കാക്കിയതായി കേന്ദ്ര ഭവന–-നഗരകാര്യ–- വ്യോമയാന സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു.

തുടക്കം കുറിച്ചതും പൂർത്തീകരിച്ചതുമായ വീടുകളിൽ 84 ലക്ഷം മെട്രിക് ടൺ ഉരുക്കും 370 ലക്ഷം മെട്രിക് ടൺ സിമന്റും ഉപയോഗിച്ചതായി ആത്മനിർഭർ ഭാരതിനെ കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. സിഐഐ സംഘടിപ്പിച്ച വെബിനാറിൽ പെട്രോളിയം പ്രകൃതിവാതക–- ഉരുക്ക് മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, ഉരുക്ക്‌ സഹമന്ത്രി ശ്രീ എഫ്‌ എസ്‌ ഖുലാസ്‌തേ മന്ത്രാലയങ്ങളിലെ വിവിധ ഉദ്യോഗസ്ഥർ, വ്യവസായ അനുബന്ധ സേവനദാതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

പിഎംഎവൈ (യു) പ്രകാരം,  4,550 നഗരങ്ങളിലായി 1.12 കോടി വീടുകളുടെ ആവശ്യകതയിൽ ഇതുവരെ അനുവദനീയമായ 1.07 കോടി വീടുകളുടെ നിർമ്മാണത്തിൽ 3.65 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ശ്രീ ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു. ഇതില്‍   1.65 കോടി തൊഴിലവസരം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1646713

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →