തൃശൂര്‍ പെരിഞ്ഞനം പഞ്ചായത്തില്‍ പകല്‍ വീട്

തൃശൂര്‍ : പെരിഞ്ഞനം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പകല്‍ വീട് നിര്‍മ്മിച്ചു നല്‍കി. പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് പകല്‍ വീട് നിര്‍മ്മിച്ചിരിക്കുന്നത്. പകല്‍ വീടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സ്മിത ഷാജി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ സോന, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാര്‍, പഞ്ചായത്ത് സെക്രട്ടറി പി. സുജാത എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7215/Pakal-veedu-at-Perinjanam.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →