കൊച്ചി: അവസാന സീസണിൽ ഗോകുലം കേരള എഫ്.സി യെ പരിശീലിപ്പിച്ച സ്പാനിഷ് കോച്ചായ സാൻറിയാഗോ വരേല ക്ലബ്ബ് വിട്ടു. വരേല പരിശീലക സ്ഥാനം ഒഴിഞ്ഞതായി ഗോകുലം കേരള ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.
വരേല ക്ലബ്ബ് വിട്ടതിന്റെ കാരണം വ്യക്തമല്ല. 2017 – 18 ൽ പരിശീലകനായി എത്തിയപ്പോൾ കേരള പ്രീമിയർ ലീഗ് കിരീടവും രണ്ടാം വരവിൽ ഡ്യൂറണ്ട് കപ്പും ഈ സ്പാനിഷ് പരിശീലകൻ ഗോകുലത്തിന് നേടിക്കൊടുത്തിരുന്നു. ടീമിനെ ഉയരങ്ങളിലെത്തിച്ച വരേലയുടെ മടക്കം ഗോകുലത്തിന് കനത്ത നഷ്ടമാണെന്നാണ് ഫുട്ബാൾ നിരീക്ഷകർ വിലയിരുത്തുന്നത്.
പുതിയ കോച്ച് ആരായിരിക്കുമെന്ന് ക്ലബ്ബ് പ്രഖ്യാപിച്ചിട്ടില്ല.