കൊച്ചി: ജോണി ലൂഥർ എന്ന ചിത്രത്തിൽ മാസ് ലുക്കുമായി ജയസൂര്യ നായകനാകുന്നു. നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം. ചെയ്യുന്നു. അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്.
പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഷാന്‍ റഹ്മാനാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍. സെഞ്ചുറിയാണ് വിതരണം. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു. സൂഫിയും സുജാതയുമാണ് അടുത്തിടെ പുറത്തു വന്ന ജയസൂര്യ ചിത്രം. വെള്ളം ആണ് റിലീസാവാനുള്ള മറ്റൊരു സിനിമ.