മത്സ്യ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

ഓച്ചിറ: ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന മത്സ്യ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ക്ലാവന പ്പളളിക്കാവ് കാവേരി ക്വാറന്‍റൈന്‍ കേന്ദ്രത്തിലാണ് സംഭവം. പയ്യന്നൂര്‍ താഴത്തേ പുരയിടത്തില്‍ സദേവന്‍(42) ആണ് മരിച്ചത്. കഴിഞ്ഞനാലുവര്‍ഷത്തോളമായി അഴീക്കല്‍ ഹാര്‍ബറില്‍ ജോലി ചെയ്തുവരുകയായിരുന്നു.

2020 ആഗസ്റ്റ 13 ന് പനിബാധിച്ച് ബോധരഹിതനായി വീണ ഇയാളെ പോലീസ് കരുനാഗപ്പളളി താലൂ്ക്ക് ആശുപത്രിയിലാക്കിയിരുന്നു. തുടര്‍ന്ന് അന്നുതന്നെ രാത്രി 9 മണിക്ക് നിരീക്ഷണാര്‍ത്ഥം ക്വാറന്‍റൈന്‍ കേന്ദ്രത്തിലാക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ ഇയാള്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നു. ഉച്ചയോടെ ഭക്ഷണവുമായി സന്നദ്ധപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതായി കാണപ്പെട്ടു. വാതിലിന്‍റെ മുകള്‍ ഭാഗത്തുകൂടി നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്നതായും കയ്യില്‍ നിന്ന് രക്തം വാര്‍ന്ന് ഒഴുകുന്നതായും കാണപ്പെട്ടു. ഓച്ചിറ പോലീസ് സ്ഥലത്തെത്തി മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി .

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →