കൊച്ചിയിലെ ബീച്ചിൽ കളിച്ചു തിമിർത്ത് അമലാ പോൾ

കൊച്ചി: അമല പോൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് കൊച്ചിയിലെ കുഴുപ്പുള്ളി ബീച്ചിൽ. അധികമാരും ശ്രദ്ധിക്കാത്ത ബീച്ചില്‍ കളിച്ചു തിമിർക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അമല. കോവിഡും ലോക് ഡൗണും തന്നെ ജീവിതത്തെ സ്വാധീനിച്ചതെങ്ങനെ എന്ന കുറിപ്പുമായാണ് ഇൻസ്റ്റഗ്രാമിൽ അമലയുടെ ആഘോഷ പോസ്റ്റ്.

ലോക്ഡൗൺ തുടക്കത്തില്‍ ഞാന്‍ ചെയ്ത ആദ്യകാര്യം ഇതായിരുന്നു. സ്വാതന്ത്ര്യത്തിന്‍റെയും ചലനസ്വാതന്ത്ര്യത്തിന്‍റെയും വില എത്രത്തോളമാണ് എന്നതായിരുന്നു ഈ സമയത്ത് മനസ്സിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, എന്‍റെ സ്വാതന്ത്ര്യം ആണ് എനിക്കെല്ലാം. എന്‍റെ പ്രിയപ്പെട്ടവരുമായി പ്രകൃതിയില്‍ സമയം ചെലവിടുന്നതും എനിക്ക് ഞാനായിത്തന്നെ ഇരിക്കാന്‍ കഴിയുന്നതിനേക്കാളും സന്തോഷം നൽകുന്ന മറ്റൊന്നില്ല. നിങ്ങൾക്കും എനിക്കും നമ്മുടെ ഹൃദയങ്ങളെ പിന്തുടരാൻ സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ സ്വാതന്ത്ര്യം അറിയുക, നിങ്ങളുടെ അവകാശങ്ങൾ അറിയുക!” അമല കുറിച്ചത് ഇങ്ങനെയാണ്.

കുഴുപ്പുള്ളി ബീച്ചിൽ കൂട്ടുകാര്‍ക്കൊപ്പം മണ്ണുവാരിയെറിഞ്ഞും തിരമാലയിൽ ചാടി മറിഞ്ഞും അമല ആഘോഷത്തിന് മാറ്റുകൂട്ടി.
എറണാകുളത്ത് ഗോശ്രീപാലം കണ്ടെയ്നർ റോഡ് വഴി വൈപ്പിൻ പറവൂർ റൂട്ടിൽ പള്ളത്താംകുളങ്ങര ക്ഷേത്രത്തിന് അടുത്തു നിന്നും 2 കിലോമീറ്റർ ദൂരെയാണ് മനോഹരമായ ഈ ബീച്ച്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →