തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ 16 ദിവസങ്ങള്‍ കൊണ്ട് 20,000 ത്തിലിധികം കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് രോഗ വ്യാപനം അതിശക്തമായി തുടരുന്നത്. ആഗസ്റ്റ് ഏഴുമുതല്‍ 14 വരെയുളള പരിശോധനകളുടേയും പോസിറ്റീവ് കേസുകളുടേയും അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. 1,84,000 പരിശോധനകള്‍ നടത്തിയപ്പോള്‍ 9577 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത്ത്. 37 മരണവും സംഭവിച്ചിട്ടുണ്ട്.
ആഗസ്റ്റ് രണ്ടാം വാരത്തില്‍ പാലക്കാട്, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ മുന്‍വാരത്തെ അപേക്ഷിച്ച് പോസിറ്റീവ് കേസുകള്‍ ഉയര്‍ന്നു. തിരുവനന്തപുരം, മലപ്പുറം ,കാസര്‍കോട്, എറണാംകുളം എന്നീ ജില്ലകളിലും രോഗവ്യാപനം ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ രോഗവ്യാപന തോതില്‍ കുറവുണ്ടായിട്ടുണ്ട്. തിരുവനന്തപുരം, കാസര്‍കോഡ്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, എറണാംകുളം, കോട്ടയം, ജില്ലകളില്‍ ക്ലസ്റ്റര്‍ കേന്ദ്രീകരിച്ചുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ ഊന്നല്‍ നല്‍കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം. ജലദോഷപനിയുളള മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാനുളള സംവിധനം ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്

