നിക്കി ഗിൽറാണി കോവിഡ്- 19 ഭേദപ്പെട്ടുവരുന്നതില്‍ ആഹ്ളാദം പങ്കുവെച്ച് ആരാധകർ. ഇതേ കുറിച്ച് നിക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് ആരാധകർ എത്തുന്നത്. തനിക്ക് കോവിഡ് ബാധിച്ചു എന്നും ജാഗ്രതയോടെയാണ് അസുഖത്തെ നേരിട്ടതെന്നും നിക്കി ഗിൽറാണി കുറിച്ചിരുന്നു.
‘കഴിഞ്ഞ ആഴ്ച്ച എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ എന്നി ചെറിയ രോഗ ലക്ഷണങ്ങളായിരുന്നു. ഇപ്പോൾ രോഗം ഭേദപ്പെട്ടു വരുന്നു. എന്നെ പരിചരിച്ച ഡോക്ടർക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നു.’ എന്നാണ് നിക്കി അറിയിച്ചത്.
ആരോഗ്യപ്രവർത്തകർ നൽകിയിരുന്ന ക്വാറന്റീൻ നിർദേശങ്ങൾ കൃത്യമായി പാലിച്ചുവെന്നും നിക്കി പറഞ്ഞു.മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ രോഗം വന്നേക്കുമോ എന്നു പേടി ഉണ്ടായിരുന്നു.അതു കൊണ്ട് ജാഗ്രതയോടെയാണ് രോഗത്തെ നേരിട്ടത്.
സമൂഹനന്മയ്ക്കായി കോവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ചേ മതിയാകൂ എന്നും നിക്കി ഗിൽറാണി ഇൻസ്റ്റ ഗ്രാം പോസ്റ്റിൽ പറഞ്ഞു. എന്തായാലും താരം കോവിഡ് അതിജീവിച്ചതിൽ സന്തുഷ്ടരാണ് ആരാധകർ. നിക്കിയുടെ ഒരു സെക്കൻ്റ് ക്ലാസ് യാത്ര എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലെ അഭിനയത്തിന് ഒട്ടേറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.