തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ കസ്റ്റഡിയിലിരുന്നയാൾ തൂങ്ങി മരിച്ചു


തിരുവനന്തപുരം: മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകിട്ട് 5.30 ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച അൻസാരിയാണ് തൂങ്ങിമരിച്ചത്. ഫോർട്ട് സ്റ്റേഷനിലെ ശുചി മുറിയിൽ ഞായറാഴ്ച വൈകിട്ട് 7.3o ഓടെയായിരുന്നു സംഭവം.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കുവാനായില്ല. മരണത്തിൽ അസ്വഭാവികതയില്ലന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്‌ച പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →