ന്യൂഡൽഹി: കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. ഇരു വൃക്കകളും ആന്തരികാവയവങ്ങളുടെ പ്രവർത്തനവും തകരാറിലായെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂലൈ അവസാനമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഓപ്പണർമാരിൽ ഒരാളായിരുന്നു ചേതൻ ചൗഹാൻ

