കാണ്‍പൂരില്‍ 100 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം

ലക്നൗ: കാണ്‍പൂരില്‍ കനത്ത മഴയില്‍ നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. സ്ത്രീയും മകളുമാണ് അപകടത്തില്‍ മരിച്ചത്. മുഗഞ്ച് പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് അപകടം.

100 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നതെന്നാണ് വിവരം.മരിച്ച സ്ത്രീയും മകളും കെട്ടിടത്തിന്റെ മൂന്നാം നിലയിലെ താമസക്കാരായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടത്തില്‍ വിള്ളലുകള്‍ വന്നപ്പോള്‍ മറ്റ് താമസക്കാര്‍ മാറിത്താമസിച്ചിരുന്നു.

അഗ്‌നിശമന സേന, പൊലീസ്, എസ്ഡിആര്‍എഫ്, എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ച് മണിക്കൂറെടുത്താണ് കെട്ടിട അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →