മാർടിൻ ക്രോ തന്റെ പന്തുകളെ നിർഭയം നേരിട്ട കളിക്കാരനെന്ന് വസീം അക്രം

കറാച്ചി: അന്തരിച്ച ന്യൂസിലാൻറ് ബാറ്റ്സ്മാൻ മാർടിൻ ക്രോ തന്റെ പന്തുകളെ നിർഭയം നേരിട്ടിരുന്നൂവെന്ന് മുൻ പാകിസ്ഥാൻ താരം വസീം അക്രം.

തന്റെ പന്തുകളെ ഏറ്റവും സമർത്ഥമായി നേരിട്ട ബാറ്റ്സ്മാൻ മാർട്ടിൻ ക്രോയാണ്. 1990 ൽ പാക്കിസ്ഥാനിൽ വച്ചു നടന്ന പാക്- ന്യൂസിലാന്റ് പരമ്പരയിൽ അദ്ദേഹം രണ്ടു തവണയാണ് സെഞ്ച്വറി നേടിയത്.

മറ്റു താരങ്ങളെല്ലാം തന്റെ ഓവറുകളിൽ പതറിയപ്പോൾ മാർട്ടിൻ ക്രോ അനായാസം കളിച്ചു. ഇതെങ്ങനെ സാധിക്കുന്നൂവെന്ന് താനദ്ദേഹത്തോടു ചോദിച്ചിരുന്നു. അതിന് അദ്ദേഹം തന്ന മറുപടി ,എല്ലാ പന്തും ഇൻ സിംഗറെന്ന നിലയിൽ നേരിടുകയായിരുന്നു എന്നാണ് അക്രം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →