പിടിഐ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു: ജോലി സമ്മര്‍ദ്ദമെന്ന് ആരോപണം

റാഞ്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റാഞ്ചിയിലെ പിടിഐ ബ്യൂറോ മേധാവിയുമായ പി വി രാമാനുജം ഓഫിസില്‍ തൂങ്ങിമരിച്ചു. ഇന്നലെ (13-08-2020) രാവിലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ കുറേ ദിവസമായി രാമാനുജം ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ബുധനാഴ്ച രാത്രി ഓഫിസ് കെട്ടിടത്തിലേക്ക് അദ്ദേഹം കയറിപ്പോയിരുന്നു. ഇന്ന് രാവിലെ ഭാര്യ ഓഫിസില്‍ ചെന്നു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

റാഞ്ചി രാജ്ഭവനോട് ചേര്‍ന്ന ഒരു സര്‍ക്കാര്‍ വക കെട്ടിടത്തിലാണ് അദ്ദേഹം കുടുംബത്തോടുമൊപ്പം താമസിക്കുന്നത്. അതുതന്നെയായിരുന്നു പിടിഐ ഓഫിസും. അദ്ദേഹത്തിന് ഭാര്യയും ഒരു മകനുമുണ്ട്.

മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചുള്ള ചില സൂചനകള്‍ ഇത് നല്‍കുന്നുണ്ടെന്ന് റാഞ്ചി പ്രസ് ക്ലബിലെ അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കൗസേന്ദ്ര പറഞ്ഞു.

രാമാനുജത്തിന്റെ മരണത്തില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനും കേന്ദ്ര ആദിവാസി ക്ഷേമവകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ടയും അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →