തിരുവൻവണ്ടൂരിൽ ഉണ്ടായ നേരിയ ഭൂചലനത്തിൽ നാല് പതോളം വീടുകർക്ക് കേടുപാടുകൾ

ചെങ്ങന്നൂര്‍: തിരുവൻ വണ്ടൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ മാത്രമാണ് ഭൂചലനം രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.45 നു 12 നും ഇടയിലായി വലിയ മുഴക്കത്തോടെ ഭൂചലനം ഉണ്ടായത്. പഞ്ചായത്തിലെ നാല് അഞ്ച് പന്ത്രണ്ട് വാർഡുകളിലെ നാൽപതോളം വീടുകളുടെ ഭിത്തികളും തറയിലുമാണ് വിള്ളൽ ഉണ്ടായത്.

മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് മുഴക്കം കേട്ടത്. ഇതോടെ വീടുകളിലുണ്ടായിരു ന്നവർ പുറത്തേയ്ക്ക് ഓടി. ജിയോളജിസ്റ്റ് ഡോ. ബദറുദ്ദീൻ, ഹൈഡ്രോളജിസ്റ്റ് അനുരൂപ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.

ഭൂമിയുടെ ഉപരിതലത്തിൽ ഭൂജലം ഒഴുകുന്ന സമയത്ത് ഭൂമി അതിനെ ബാലൻസ് ചെയ്യുമ്പോഴുണ്ടാകുന്ന മർദ്ദം പുറത്തേക്ക് പോകുന്ന
പ്രതിഭാസമാണിതെന്നും, മഴക്കാലം കഴിയുന്നതോടെ പ്രത്യേക സ്ഥലങ്ങളിൽ മാത്രം ഇങ്ങനെ അനുഭവപ്പെടാറുണ്ടെന്നും ഇരുവരും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →