മലപ്പുറം: ആരോഗ്യ രംഗത്തെ പുത്തന്‍ ആശയമായ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ മൊബൈല്‍ ആപ്പില്‍ ജില്ലയിലെ ആശാപ്രവര്‍ത്തകര്‍ക്കും പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്കും പരിശീലനം നല്കി. ആരോഗ്യകേരളത്തിന്റെ നേതൃത്വത്തില്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ആശ പ്രവര്‍ത്തകര്‍ വഴി ഓരോ വാര്‍ഡിലെയും ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ഓരോ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും ആശ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കിയത്.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ പോകാതെ വീട്ടിലിരുന്നുകൊണ്ട് ഇ-സഞ്ജീവനി ആപ്പിലൂടെ ടെലിമെഡിസിന്‍ ഉപയോഗിക്കാന്‍ സാധിക്കും. 175 പരിരക്ഷ പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്കും ഫിസിയോ തെറാപിസ്റ്റുമാര്‍ക്കും പരിശീലനം നല്‍കിയത് വഴി അവശനിലയിലുളളവര്‍ക്കും വയോധികള്‍ക്കും കുട്ടികള്‍ക്കും ചികിത്സാ സൗകര്യം ഒരുക്കാനാവും. പരിശീലനത്തിന് എന്‍.എച്ച്.എം ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍, ഡോ. ഫിറോസ് ഖാന്, ഡോ. മോനിക എന്നിവര്‍ നേതൃത്വം നല്കി.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7075/E-Sanjeevani.html