ജയ്‌പ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 5 വര്‍ഷം പൂര്‍ത്തിയാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയാ പറഞ്ഞു. അശോക് ഗലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി നീങ്ങാനാണ് ബിജെപി നീക്കം. ഇന്ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ധാരണയായത്. വസുന്ധര രാജ സിന്ധ്യ ഉള്‍പ്പടെയുളള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം
കഴിഞ്ഞ ജൂലൈ ആദ്യവാരം സച്ചിന്‍ പൈലറ്റും കൂട്ടാളികളും വിമതനീക്കം നടത്തിയതോടെയാണ് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. സച്ചിന്‍ തങ്ങളുടെ പക്ഷത്തെത്തുമെന്നും ഗലോട്ടിന് അധികാരം നഷ്ടമാവുമെന്നുമായിരുന്നു ബിജെപിയുടെ പ്രതീക്ഷ