ബലൂച് പ്രവിശ്യയില്‍ സ്‌ഫോടനം: 6പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു

ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാന്‍ നഗരത്തിലെ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.

ബലൂച് പ്രവിശ്യയിലെ പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചമാന്‍ പട്ടണത്തിലെ ഹാജ് നിഡ് ചന്തയിലാണ് സ്‌ഫോടനമുണ്ടായതെന്ന്‌ പൊലീസ് പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. ലഹരിവിരുദ്ധ സ്‌ക്വാഡിനെ ലക്ഷ്യം വച്ച് നടത്തിയ സ്‌ഫോടനമാണിതെന്നാണ് കരുതുന്നത്. ജൂലൈ 21 ന് തുര്‍ബത്ത് ബസാറില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →