പ്രതിരോധശേഷി കൂടുതലുള്ളവരിൽ കൊറോണ വൈറസ് മൂലമുള്ള കോവിഡ് രോഗം അവരറിയാതെ വന്നു പോയിട്ടുണ്ടാകുമെന്ന് ജർമ്മൻ ഗവേഷണ സംഘം

ജര്‍മ്മനി: ഗവേഷണ സംഘത്തിൻ്റെ പഠനം നേച്ചർ മാഗസിനാലാണ് പ്രിവ്യൂവായി പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയാണ് വിചിത്രമെന്ന് തോന്നാവുന്ന കണ്ടുപിടുത്തം ഏറെ ചർച്ചയായത്.

ലോകത്തെ അഞ്ചിലൊന്ന് ജലദോഷങ്ങൾക്കും കാരണമാകുന്നത് നാലിനം കൊറോണ വൈറസുകളാണന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ജലദോഷത്തിൻ്റെ പേരിൽ നേരത്തെ ശരീരത്തിൽ കയറിയിറങ്ങിയ കൊറോണ വൈറസ് കോവിഡ് 19 നെ പ്രതിരോധിക്കുവാൻ നിരവധി ആളുകളെ പ്രാപ്തരാക്കിയതായി ഗവേഷകർ കണ്ടെത്തി.

സാർസ് കോവ് – 2 രോഗാണു ശരീരത്തിലെത്തുമ്പോൾ പ്രതിരോധിക്കുന്ന ആളുകളിൽ കോവിഡ് 19 ഗുരുതരമാകില്ല. ഇത്തരം നിഗമനങ്ങളുടെ ചുവട് പിടിച്ചാണ് ജർമ്മൻ ഗവേഷകരുടെ പുതിയ കണ്ടെത്തൽ.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →