തൃശൂര്‍: തെളിവുകള്‍ ഇല്ലാതെ കോടതി വെറുതേ വിട്ടയാളെ 28 വര്‍ഷങ്ങള്‍ക്കുശേഷം കുത്തിക്കൊന്നു. സ്വന്തം പിതാവിനെ കുത്തിക്കൊന്ന കേസില്‍ കോടതി വെരുതെ വിട്ട സുതനാണ് കൊല്ലപ്പെട്ടത്. തൃശൂര്‍ ചെങ്ങാലൂരിലെ പുളിഞ്ചോട് കളളുഷാപ്പിന് മുമ്പില്‍ വച്ചാണ് സംഭവം. സംഭവത്തിനു ശേഷം പ്രതി രതീഷ് കാത്തുകിടന്ന ഓട്ടോസംഘത്തോടൊപ്പം രക്ഷപെട്ടു. രതീഷിന്‍റെ പിതാവ് രവി കൊല്ലപ്പെട്ട കേസില്‍ പ്രതിയായിരുന്ന സുതന്‍ ചെങ്ങാലൂരിലെ കളളുഷാപ്പിനു മുമ്പില്‍ കളളു വാങ്ങാനായി നില്‍ക്കുകയായിരുന്നു. ഓട്ടോയിലെത്തിയ രതീഷ് സുതനെ ആക്രമിക്കു കയായിരുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷമായി കൊലപാതകം ആസുത്രണം ചെയ്തുവരികയായിരു ന്നെന്നും ഒടുവില്‍ കൊല നടപ്പിലാക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സുതനെ കൊല്ലുമെന്ന് രതീഷ് നാട്ടുകാരോടൊക്കെ പറഞ്ഞു നടക്കാറു ണ്ടായിരുന്നു. സുതന്‍റെ നെഞ്ചില്‍ ആഴത്തിലുളള എട്ടുകുത്തുകളാണുളളത്. രതീഷിനൊപ്പമുണ്ടായിരുന്ന രണ്ടുപേരേയും പോലീസ് അറസ്റ്റ് ചെയ്തു.

